Welcome to the official website of Karulai Grama Panchayat.
ആരോഗ്യ ജാഗ്രതാ ക്യാമ്പയിൻ വാർഡ് തല ഉദ്ഘാടനം

May 19, 2026

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത: വിവിധ വാർഡുകളിൽ ശുചീകരണ-ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കരുളായി: മഴക്കാലത്തിനു മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കരുളായി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ജാഗ്രതാ ക്യാമ്പയിൻ ആരംഭിച്ചു. ക്യാമ്പയിന്റെ ഭാഗമായി വിവിധ വാർഡുകളിൽ "പകർച്ചവ്യാധികൾക്കെതിരെ വാർഡ് തല ശുചീകരണവും ബോധവൽക്കരണവും" പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.

കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ (ആശ പ്രവർത്തകർ), ഹരിതകർമ്മ സേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ക്യാമ്പയിനിൽ പങ്കാളികളായി.

പ്രധാന പ്രവർത്തനങ്ങൾ:

  • വാർഡ് തല ശുചീകരണം: പൊതുസ്ഥലങ്ങളിലെയും വീട്ടുപറമ്പുകളിലെയും ഉറവിട നശീകരണ പ്രവർത്തനങ്ങൾ സജീവമാക്കി.
  • ലഘുലേഖ വിതരണം: വീടുകൾ തോറും കയറി പകർച്ചവ്യാധികൾക്കെതിരെ പാലിക്കേണ്ട മുൻകരുതലുകൾ അടങ്ങിയ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു.
  • ബോധവൽക്കരണം: കൊതുക് ജന്യ-ജലജന്യ രോഗങ്ങൾ തടയുന്നതിനായി 'കൊതുകിന്റെ ഉറവിട നശീകരണം' എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി.

ആരോഗ്യ ജാഗ്രതാ ക്യാമ്പയിൻ