ലാപ് ടോപ് വിതരണം ചെയ്തു
May 15, 2026
കരുളായി ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു
കരുളായി: ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരുളായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ലാപ്ടോപ്പ് വിതരണ പദ്ധതി ശ്രദ്ധേയമാകുന്നു. ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.
പദ്ധതിയുടെ ഔദ്യോഗികമായ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ശ്രീമതി ഷീജ കണ്ടങ്ങാപുറത്ത് വിദ്യാർത്ഥിക്ക് ലാപ്ടോപ്പ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഉസ്മാൻ ഇ.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലാപ്ടോപ്പുകൾ ലഭിച്ചതോടെ ഉന്നത പഠനരംഗത്ത് കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് ആശംസിച്ചു.
ഗ്രാമപഞ്ചായത്ത് അസിറ്റന്റ് സെക്രട്ടറിയുടെ നിർവ്വഹണത്തിലാണ് ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. ചടങ്ങിൽ അസിറ്റന്റ് സെക്രട്ടറി സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പ്രസ്തുത ചടങ്ങിൽ വിവിധ വാർഡ് മെമ്പർമാർ പങ്കെടുക്കുകയും വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും ചെയ്തു.