കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision):
പതിനാലാം പഞ്ചവത്സര പദ്ധതി സംബന്ധിച്ച് സർക്കാരിൻ്റെ കാഴ്‌ചപ്പാടിന് അനു സ്യതമായ വികസന സമീപനമാണ് കരുളായി ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടുള്ളത്. പദ്ധ തി നിർവ്വഹണത്തിൽ മുൻവർഷങ്ങളിലെ അനുഭവജ്ഞാനം പ്രയോജനപ്പെടുത്തി കുറ്റ മറ്റ രീതിയിൽ (ഗ്രാമ പഞ്ചായത്തിൻ്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒരു കാഴ്‌ച പ്പാടിലൂടെ ആസൂത്രണ നിർവ്വഹണ പ്രക്രിയ സുഗമവും സുതാര്യവുമാക്കി വികസനം ദ്രുതഗതിയിൽ ആക്കുന്നതിനുള്ള ശ്രമമാണ് ഗ്രാമ പഞ്ചായത്ത് നടത്തുന്നത് ഗ്രാമ പഞ്ചാ യത്തിന് ലഭിക്കുന്ന വിഹിതം സർക്കാരിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി മേഖലാടി സ്ഥാനത്തിൽ വിഭജനം നടത്തി അതാത് മേഖലയിൽ മുന്തിയ പ്രാധാന്യം അർഹിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്‌ത് പൂർത്തിയാക്കാനാണ് (ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്
ദൗത്യം (Mission):
കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സ്വീകരിക്കുന്ന പ്രവർത്തനങ്ങളെയും ഉത്തരവാദിത്വങ്ങളെയും വ്യക്തമാക്കുന്നതാണ് ദൗത്യം. ലക്ഷ്യത്തിലെത്താൻ ദിനംപ്രതി ചെയ്യുന്ന പ്രവർത്തനങ്ങളുടെ മാർഗരേഖയാണ് ഇത്.