കരുളായി ഗ്രാമ പഞ്ചായത്ത് ഔദ്യേഗിക വെബ്സൈറ്റിലേക്ക് സ്വാഗതം

കരുളായി പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

ഷീജ കണ്ടങ്ങാപുറത്ത്

പ്രസിഡൻ്റ്

ഉസ്‌മാൻ ഇ.കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിബി മാത്യു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കദീജ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിദ്ധിഖ് ടിപി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്തോഷ് എ.ജെ

സെക്രട്ടറി ,കരുളായി ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല                 : മലപ്പുറം
ബ്ലോക്ക്          : കാളികാവ്
വിസ്തീർണ്ണം   : 135 ച.കി.മീ.
വാർഡുകളുടെ എണ്ണം :    17
ജനസംഖ്യ     : 25758
പുരുഷന്മാർ :    12174
സ്ത്രീകള്‍     :    13584
ജനസാന്ദ്രത  :    135
സ്ത്രീ : പുരുഷ അനുപാതം :    1058
മൊത്തം സാക്ഷരത              :  83.9
സാക്ഷരത (പുരുഷന്മാര്‍)     :  88.41
സാക്ഷരത (സ്ത്രീകള്‍)         : 79.39
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള കരുളായി എന്ന പ്രദേശത്തിന്റെ ചരിത്രവും സാമൂഹിക-സാംസ്കാരിക പശ്ചാത്തലവുമാണ് ഇവിടെ വിവരിക്കുന്നത്. പുരാതന കാലത്ത് നിലമ്പൂർ, അമരമ്പലം കോവിലകങ്ങളുടെയും ചെമ്മന്തിട്ട ദേവസ്വത്തിന്റെയും കീഴിലായിരുന്ന ഈ പ്രദേശം, പശ്ചിമഘട്ടത്തിലെ ചോലനായ്ക്കർ ഉൾപ്പെടെയുള്ള ആദിമ ഗോത്രവിഭാഗങ്ങളുടെ തനതായ ആവാസകേന്ദ്രമാണ്. പാലി ഭാഷയിലുള്ള ലിഖിതങ്ങളും കാടിനുള്ളിലെ പുരാതന കുളങ്ങളും ഇവിടെ അതിപുരാതനമായ ഒരു സംസ്കാരം നിലനിന്നിരുന്നു എന്നതിന് തെളിവാണ്. പിൽക്കാലത്ത് മഞ്ചേരി, കൊണ്ടോട്ടി ഭാഗങ്ങളിൽ നിന്നുള്ള കർഷകരും 1948-ൽ തിരുവിതാംകൂറിൽ നിന്നുള്ള ക്രൈസ്തവ കുടുംബങ്ങളും ഇവിടേക്ക് കുടിയേറി. പ്ളാവുങ്കൽ അച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ 'ബഥേൽ കോളനി' മേഖലയിലെ ആദ്യത്തെ മാതൃകാ കുടിയേറ്റ ഗ്രാമമായിരുന്നു. മലബാർ കലാപകാലത്ത് സമരസേനാനികളുടെ പ്രധാന കേന്ദ്രമായിരുന്നു ഇവിടുത്തെ പള്ളിക്കുന്ന്. വിഗ്രഹമില്ലാത്ത പ്രതിഷ്ഠയുള്ള...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 30, 2026

Swachhata Hi Seva (SHS) 2026 ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു.

രാജ്യ വ്യാപകമായി സംഘടിപ്പിച്ചുവരുന്ന ജനകീയ ശുചിത്വ ക്യാമ്പയിന്‍റെ ഭാഗമായി കരുളായി ഗ്രാമപഞ്ചായത്ത് Swachhata Hi Seva (SHS) 2026 ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു.കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷീജ കണ്ടങ്ങാപുറത്ത് ഉദ്ഘാടനം നിർവ്വഹിച്ചു