ഭൂമി ശാസ്ത്രം

ഭൂമി ശാസ്ത്രം

     മലപ്പുറം ജില്ലയിലെ കിഴക്കനേറനാട്ടിൽ പശ്ചിമഘട്ട മലനിരകൾക്ക് താഴെ കരിമ്പുഴക്കും. വലിയ തോടിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കരുളായി (ഗാമ പഞ്ചായത്ത് ന്യൂ അമരമ്പലം നിശ്ചിത വനത്തിനോട് അതിരിട്ടാണ് കരുളായി സ്ഥി ചെയ്യുന്നത് അതുകൊണ്ട് തന്നെ വനത്തിനോട് ഇടപഴകിയാണ് കരുളായി (പ്രദേസത്തു കാരുടെ ജീവിതം ചെറുകിട നാമമാത്രകർഷകരും കർഷക തൊഴിലാളികളുമാണ് ഇവിടെ പൂർവ്വികർ കരിമ്പുഴ. ചെറുപുഴ വലിയതോട് എന്നിവയുടെ തീരങ്ങളിൽ നൂറ്റാണ്ടുക ളായി അടിഞ്ഞുകൂടിയ ഫലഭൂവിഷ്ഠമായ മണ്ണ് കർഷകൻ്റെ സ്വപ്‌നഭൂമിയാണ് ഈ മണ്ണി നോട് മല്ലിട്ട് കുടുംബം പുലർത്തിപ്പോന്ന നിരക്ഷരരും, നിഷ്‌കളങ്കരുമായിരുന്നു ഇവിട ത്തുകാർ പലപ്രദേശത്തുനിന്നും 1950-കളിൽ തെക്കൻ ജില്ലകളിൽ നിന്നുള്ള കൂടിയേറ്റ ക്കാരുടെ വരവ് കരുളായിയെ പുതിയ ഒരു സംസ്‌കാരഭൂമിയാക്കി. വന്യ ജീവികൾ വിഹരിച്ചിരുന്ന മലഞ്ചെരുവുകളിൽ കുടിയേറ്റ കർഷകരുടെ അധ്വാ നത്തിൽ റബ്ബറും, കപ്പയും, കുരുമുളകും തഴച്ചു വളർന്നു. അതിജീവനത്തിനായുള്ള ചെറുത്തുനിൽപ്പിൽ കുടിയേറ്റക്കാർ വിജയം കണ്ടതോടെ നാട്ടുകാരായ കർഷകരും പുതിയ കൃഷിരീതികളുടെ ചുവടു പിടിച്ചു കുടിയേറ്റക്കാരെന്നോ നാട്ടുകാരെന്നോ വേർ തിരിച്ചറിയാൻ കഴിയാത്തവിധം എല്ലാവരേയും ഈ നാട് ഉൾകൊണ്ടു . (പ്രാക്തന ഗോത്ര വിഭാഗത്തിൽ പെട്ട ഇപ്പോഴും ഗുഹാവാസികളായ ചെറുകിട വനവിഭവങ്ങൾ മാത്രം ആശ്രയിച്ച് കഴിയുന്ന ചോലനായ്ക്കർ ഉൾപ്പടെയുള്ള പട്ടിക വർഗ്ഗ വിഭാഗക്കാർ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് കൂടുതലാണ് ഇവിടെ പരസ്പ‌രം കൊണ്ടും കൊടുത്തും സഹകരിച്ചും വളരെ സൗഹാർദ്ദത്തോടെ വിവിധ മതവിഭാഗ ത്തിൽ പെട്ടവർ ഇവിടെ ഇടകലർന്നു ജീവിക്കുന്നു